കോൺഗ്രസ് നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsസജി ചക്കുംമൂടിനും, ജിജി ജോൺ മാത്യുവിനും സ്വീകരണം നൽകുന്നു
മനാമ: ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സജി ചക്കുംമൂടിനും മുൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നിലവിൽ കോയിപ്രം ബ്ലോക്ക് പഞ്ചായക്ക് മെംബർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ജി.ജി ജോൺ മാത്യുവിനും ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച സ്വീകരണ യോഗം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം മുഖ്യ പ്രഭാഷണം നടത്തി, ദേശീയ ജനറൽ സെക്രട്ടറി സയ്യിദ് എം.എസ്, ജില്ല സെക്രട്ടറി കോശി ഐപ്പ് എന്നിവർ സംസാരിച്ചു. സ്വീകരണ സമ്മേളനത്തിന് നന്ദി അറിയിച്ചുകൊണ്ട് സജി ചക്കുംമൂടും ജിജി ജോൺ മാത്യുവും മറുപടി പ്രസംഗം നടത്തി. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും എബിൻ ആറന്മുള നന്ദിയും പറഞ്ഞു. സ്വീകരണ യോഗത്തിന് വിനോദ് ഡാനിയൽ, ഷീജ നടരാജ്, അനു തോമസ് ജോൺ, ബിനു മാമ്മൻ, സിബി അടൂർ, ബിബിൻ മാടത്തേത്ത്, അലക്സ് ഏനാദിമംഗലം, സിജു ആറൻമുള, റെജി ചെറിയാൻ, ജോബി ജോർജ് മല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകി.

