അൽ മറാഇ എക്സിബിഷനിൽ ജനത്തിരക്ക്
text_fieldsബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ നടന്ന ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയിൽനിന്ന്
മനാമ: അൽ മറാഇ അനിമൽ പ്രൊഡക്ഷൻ എക്സിബിഷനിൽ സന്ദർശനത്തിരക്ക്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സന്ദർശകർ എക്സിബിഷൻ കാണാനെത്തിയത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശീയ ഉൽപന്നങ്ങൾക്കും കാർഷിക മേഖലക്കും പ്രോൽസാഹനം നൽകുന്നതിനും എക്സിബിഷൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. പാൽ, മാംസ ഉൽപന്നങ്ങളുടെ സ്റ്റാളുകളും പക്ഷികളുടെ ഇനങ്ങളിൽ 1000 പേരും പങ്കെടുക്കുന്നുണ്ട്. കന്നുകാലി, പക്ഷി മേഖലയിലെ കച്ചവടക്കാരുമായി കരാറുകളിലേർപ്പെടാനും ഇത് അവസരമൊരുക്കും. എക്സിബിഷനോടനുബന്ധിച്ച് വിവിധ മത്സരങ്ങളും വിനോദ പരിപാടികളും ഒരുക്കിയിരുന്നു.

