‘എജുകഫേ’ രജിസ്ട്രേഷൻ തുടരുന്നു; ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് ബ്രോഷർ കൈമാറി
text_fieldsന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോന് കൈമാറുന്നു
മനാമ: ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് വിജ്ഞാനത്തിന്റെയും കരിയറിന്റെയും അനന്ത സാധ്യതകൾ പകർന്നുകൊണ്ട് ഗൾഫ് മാധ്യമം- ‘ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കുന്ന ‘എജുകഫേ’യുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ‘എജുകഫേ’യുടെ ബ്രോഷർ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോന് കൈമാറി. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന എജുകഫേയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വിദ്യാഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയുമാണ് ‘എജുകഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം. QR കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.

