നിബു കുര്യന് യാത്രയയപ്പ് നൽകി
text_fieldsനിബു കുര്യന് നൽകിയ യാത്രയയപ്പ്
മനാമ : 14 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് ന്യൂസിലൻഡിലേക്ക് പോകുന്ന അൽ അമീൻ കമ്പനി സെയിൽസ് അസി. ബ്രാൻഡ് മാനേജർ നിബു കുര്യനും കുടുംബത്തിനും ഫ്രൻഡ്സ് ഓഫ് സെന്റ് പീറ്റേഴ്സും, ഒന്നാണ് നമ്മൾ നവ മാധ്യമ കൂട്ടായ്മയും ചേർന്ന് യാത്രയയപ്പ് നൽകി.
ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവക വൈസ് പ്രസിഡന്റ് മാത്യു വർക്കി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.ടി. വർഗീസ്, റോയ് സാമുവൽ, അജയ് കുര്യക്കോസ്, ജയ്മോൻ എൻ.സി, ബൈജു മത്തായി, റോബി കാലായിൽ, മനോഷ് കോര, ജിനോ സ്കറിയ, വി.എം. ബേബി, ജോസഫ് വർഗീസ്, എബി പി. ജേക്കബ്, ബേബി പോൾ, തോമസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. നിബു കുര്യൻ മറുപടി പ്രസംഗം നടത്തി.

