യാത്രയയപ്പ് നൽകി
text_fieldsഷിബു ഗുരുവായൂരിനു നൽകിയ യാത്രയയപ്പ്
മനാമ: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദംകൂട്ടു ബഹ്റൈൻ ചാപ്റ്റർ ഷിബു ഗുരുവായൂരിനു യാത്രയയപ്പ് നൽകി. സംഘടന സ്ഥാപകാംഗവും, സജീവ പ്രവർത്തകനും ബഹ്റൈനിലെ സാമൂഹിക, സാംസ്കാരികമേഖലയിൽ സജീവ സാന്നിധ്യവുമായിരുന്ന കലാകാരനുമായ ഷിബു ഗുരുവായൂർ, ബഹ് റൈനി ലെ 21 വർഷത്തെ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ചു ജോലിയാവശ്യാർഥം ദുബൈയിലേക്ക് പോകുകയാണ്.
സംഘടനയുടെ തുടക്കക്കാരിൽ ഒരാളായ അദ്ദേഹത്തെ ഇന്നലെ അണ്ടലൂസ് പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ശുഹൈബ് തിരുവത്ര മെമന്റോ നൽകി ആദരിച്ചു.
സംഘടനയുടെ സ്നേഹോപഹാരം സെക്രട്ടറി സജീർ ഷിബുവിന് കൈമാറി ആശംസകൾ അറിയിച്ചു.മെമന്റോ സ്വീകരിച്ചു കൊണ്ട് ഷിബു ഗുരുവായൂർ നന്ദി അറിയിച്ചു. ചടങ്ങിൽ എക്സ്കോം കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് നിഷിൽ നന്ദി അറിയിച്ചു.

