Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംവാജിൽ താമസ കെട്ടിടത്തിൽ തീപിടിത്തം: എട്ടുപേരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മനാമ: ബഹ്റൈനിലെ അംവാജ് ഐലൻഡിലുള്ള ഒരു ബഹുനില താമസ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ എട്ടുപേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി. തീപിടുത്തത്തെ തുടർന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വയസ്സുകാരിയെ നാഷണൽ ആംബുലൻസ് വിഭാഗം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സിവിൽ ഡിഫൻസ് സംഘം അതിവേഗം സ്ഥലത്തെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവാക്കാനായി. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്ന എട്ടുപേരെയാണ് രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചത്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് സുരക്ഷാ പരിശോധനകൾ തുടരുകയാണ്.
Next Story

