അബ്ദുല്ല ബിൻ ഖാലിദ് ഫുട്ബാൾ അക്കാദമി ഉദ്ഘാടനം
text_fieldsഅബ്ദുല്ല ബിൻ ഖാലിദ് ഫുട്ബാൾ അക്കാദമി ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ
ഉദ്ഘാടനം ചെയ്യുന്നു
മനാമ: ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ), ബഹ്റൈൻ ഫുട്ബാൾ അസോസിയേഷൻ (ബി.എഫ്.എ), ഫിഫ എന്നിവയുടെ സഹകരണത്തോടെ തുടങ്ങിയ സംരംഭമായ അബ്ദുല്ല ബിൻ ഖാലിദ് ഫുട്ബാൾ അക്കാദമി ഉദ്ഘാടനം ചെയ്തു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ജസ്റ്റ് ഡെപ്യൂട്ടി ചെയർമാനും, ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ ഫ്രഞ്ച് കോച്ച് ആഴ്സെൻ വെംഗർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, ബി.എഫ്.എ ഡയറക്ടർ ബോർഡ് അംഗങ്ങൾ അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
ഫുട്ബാൾ നിലവാരം ഉയർത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുമുള്ള ബഹ്റൈന്റെ നിരന്തരമായ ശ്രമങ്ങളെ അബ്ദുല്ല ബിൻ ഖാലിദ് ഫുട്ബാൾ അക്കാദമി പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
യുവ കളിക്കാരെ പിന്തുണക്കുന്നതിലും രാജ്യത്തിലെ കായിക രംഗത്തിന്റെ ഭാവിക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിലും അക്കാദമി പ്രധാന പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

