Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭിന്നശേഷിക്കാർക്ക് വിവിധ പദ്ധതികളുമായി അതിർത്തി രക്ഷാസേന
text_fieldsbookmark_border
യാമ്പു: ശാരീരിക വെല്ലുവിളികൾ നേരിടുന്ന സ്വദേശി പൗരന്മാർക്കായി വിവിധ പദ്ധതികളുമായി യാമ്പു അതിർത്തി രക്ഷാസേന. ഭിന്നശേഷിക്കാരായ ആളുകളെ പൊതു ഇടങ്ങളിൽ എത്തിക്കാനും സാധ്യമാകുന്ന മേഖലയിൽ തൊഴിലെടുത്ത് ജീവിക്കാൻ പ്രാപ്തരാക്കാനും വേണ്ട പരിശീലനവും പ്രോത്സാഹനവും നൽകുന്നതിനായാണ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഷറം ബീച്ചിലെ പ്രത്യേക മേഖലയിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ സംവിധാനങ്ങളൊരുക്കി ഭിന്നശേഷിക്കാർക്ക് നീന്തൽ പരിശീലനം വരെ നൽകി. വിഷൻ 2030െൻറ ഭാഗമായ വിവിധ പദ്ധതികളുടെ തുടർച്ചയാണ് ഇതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. യാമ്പു ഗവർണർ സഅദ് ബിൻ മർസൂഖ് അസ്സുഹമി പരിപാടി ഉദ്ഘാടനം ചെയ്തു. മദീന മേഖല അതിർത്തി രക്ഷാസേന മേധാവി കേണൽ ബഷീർ ബിൻ മുഫ്ലിഹ് അൽബലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Next Story
