മീലാദ് കാമ്പയിൻ സ്വാഗതസംഘം രൂപവത്കരണവും പ്രചാരണ ഉദ്ഘാടനവും
text_fieldsമനാമ: മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയിൽ ‘തിരുനബി (സ്വ) സ്നേഹം, സമത്വം, സഹിഷ്ണുത’എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി സ്വാഗതസംഘ രൂപവത്കരണവും പ്രചാരണ ഉദ്ഘാടനവും നടന്നു.
പരിപാടിയിൽ ഡോ. നജീബ് കാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു. 11 ദിവസത്തെ മൗലീദ് സദസ്സ്, 12ന് ഗ്രാന്റ് മൗലീദ്, പ്രമേയ പ്രഭാഷണം, ഈദെ മീലാദ്, ദഫ്, ബുർദ, ഫ്ലവർഷോ, സ്കൗട്ട്, അന്നദാനം, സമാപന പൊതുസമ്മേളനം എന്നിവ കാമ്പയിനിന്റെ ഭാഗമായി നടക്കും.
മീലാദ് കാമ്പയിൻ പരിപാടികളുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഭാരവാഹികളായി ഫക്രുദ്ധീൻ തങ്ങൾ (രക്ഷാധികാരി), വി.കെ. കുഞ്ഞഹമ്മദാജി (ചെയർ.), എസ്.എം. അബ്ദുൽ വാഹിദ് (ജന. കൺ.), ജാഫർ കൊയ്യോട്(ഫിനാൻസ് കൺ.), അഷ്റഫ് അൻവരി (പ്രോഗ്രാം കൺ.), ഉമൈർ വടകര (ഫുഡ് കൺ.), ഹാഫിള് ശറഫുദ്ദീൻ (മൗലീദ് പാരായണ കോഓഡിനേറ്റർ), മജീദ് ചോലക്കോട് (പബ്ലിസിറ്റി) എന്നിവരെ തിരഞ്ഞടുത്തു.
സ്വാഗതസംഘവുമായി ബന്ധപ്പെട്ട് മനാമ ഇർഷാദുൽ മുസ്ലിമീൻ മദ്റസയിൽ നടന്ന സംഗമത്തിൽ വി.കെ. കുഞ്ഞഹമ്മദ് ഹാജി, എസ്.എം. അബ്ദുൽ വാഹിദ്, ഹാഫിള് ശറഫുദ്ദീൻ, ഫാസിൽ വാഫി എന്നിവർ പങ്കെടുത്തു.

