Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വീകരണം നൽകി
text_fieldsbookmark_border
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്മസ് പുതുവത്സര ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ കൊൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം നൽകി. ഇടവക വികാരി ഫാ. പോള്‍ മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേർന്ന സ്വീകരണ യോഗത്തിൽ ഇടവകയിലെ മുതിര്‍ന്ന അംഗം ലെനി മാത്യു, സഹ വികാരി ഫാ. സുനില്‍ കുര്യന് ബേബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബെന്നി വര്‍ക്കി സ്വാഗതവും ട്രസ്റ്റി ശാമുവേല്‍ പൗലോസ് നന്ദിയും പറഞ്ഞു. ഇടവകയുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു.
Next Story

