പെരുന്നാൾ ആഘോഷം സംഘടിപ്പിച്ച് ഗ്ലോബൽ തിക്കോടിയൻസ്
text_fieldsഗ്ലോബൽ തിക്കോടിയൻസ് സംഘടിപ്പിച്ച പെരുന്നാൾ ആഘോഷത്തിൽനിന്ന്
മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം ‘ഈദും ഇമ്പവും’ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾ ഒരുമിച്ചു തയാറാക്കിയ ഉച്ചഭക്ഷണം, വിനോദപരിപാടികൾ, ഗാനങ്ങൾ എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യാകർഷണം. ജനറൽ സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് രാധാകൃഷ്ണൻ എ.കെ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ സാജിതിന്റെ (റജില സാജത്) പിതാവ് അബ്ദുല്ലക്കുട്ടിയെ ജി.ടി.എഫ് ആദരിച്ചു. ചടങ്ങിന് പ്രജീഷ് തിക്കോടി, ബൈജു, ഇബ്രാഹിം തിക്കോടി ജിതേഷ് തിക്കോടി, ചന്ദ്രൻ സി, അഫ്സൽ കളപ്പുരയിൽ, ഹഫ്സ റഹ്മാൻ, ശ്രീജില ബൈജു, ഹസ്സുറ അഫ്സൽ, ഹംഷിറാ ഇബ്രാഹിം, ഗോപി പി, മുഹമ്മദ് അലി, രശ്മിൽ, ഷിനിത്ത്, ജലീൽ പി.കെ, റജിലസാജിത്, നദീറ മുനീർ, സത്യൻ , അശ്വിൻചന്ദ്ര, മുനീർ തിക്കോടി, അമിത് ബാബു എന്നിവർ നേതൃത്വം നൽകി.

