ജി.ടി.എഫ് ബഹ്റൈൻ ചാപ്റ്റർ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു
text_fieldsഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽനിന്ന്
മനാമ: ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന ഇഫ്താർ വിരുന്നിൽ 250ഓളം അംഗങ്ങൾ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക പരിപാടി മജീദ് തണലിന്റെ അധ്യക്ഷതയിൽ ഡോ. അനൂപ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സഈദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി.
സാമൂഹിക പ്രവർത്തകരായ സി.വി. നാരായണൻ, കെ.ടി. സലീം, ഒ.കെ. കാസിം, ബഷീർ മാണിയൂർ, സാനി പോൾ, മണിക്കുട്ടൻ, അസീൽ അബ്ദുറഹിമാൻ, ജി.ടി.എഫ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, സെക്രട്ടറി കെ.പി. അഫ്സൽ, ജമീല അബ്ദുറഹിമാൻ, ജസീന ജലീൽ, ഗിരീഷ് കാളിയത്ത്, അനീഫ നന്തി, ഷിബു എന്നിവർ പങ്കെടുത്തു. ജി.ടി.എഫ് ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഗഫൂർ കളത്തിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജാബിർ തിക്കോടി നന്ദിയും പറഞ്ഞു.

