ജി.ടി.എഫ് സേവ പുരസ്കാരം സമർപ്പിച്ചു
text_fieldsജി.ടി.എഫ് സേവ പുരസ്കാരം ഗ്ലോബൽ ചെയർമാൻ എ.കെ. രാധാകൃഷ്ണൻ ഗംഗൻ തൃക്കരിപ്പൂരിന് സമ്മാനിക്കുന്നു
മനാമ: ജീവകാരുണ്യ-സാന്ത്വന-സേവന മേഖലകളിൽ നിസ്വാർഥ സേവനം ചെയ്യുന്നവർക്കായി ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) നൽകിവരുന്ന 'സേവ പുരസ്കാരം' ഗംഗൻ തൃക്കരിപ്പൂരിന് സമ്മാനിച്ചു.
കെ.സി.എ ഹാളിൽ നടന്ന 'തിക്കോടിക്കാരുടെ പൊന്നോണം' പരിപാടിയിൽ വെച്ച് ഗ്ലോബൽ ചെയർമാൻ എ.കെ. രാധാകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. പരിപാടിയിൽ സാംകുട്ടി പട്ടങ്കരി, സോമൻ ബേബി, കെ.ടി. സലീം, ബഷീർ അമ്പലായി, അസീൽ അബ്ദുറഹിമാൻ, ജമീല അബ്ദുറഹിമാൻ, മജീദ് തണൽ, ഗഫൂർ തിക്കോടി, അഫ്സൽ കളപ്പുരയിൽ, സി. ചന്ദ്രൻ, എൻ. ബിജു എന്നിവർ പങ്കെടുത്തു.
ഓണസദ്യയോടെ ആരംഭിച്ച പരിപാടിയിൽ കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയിൽ ജി.ടി.എഫ് സർഗോത്സവം 2021 വിജയികൾക്കുള്ള മെമന്റോകളും കൈമാറി.

