ഐ.സി.എഫ് 45ാം വാർഷികം; ലോഗോ പ്രകാശനം ചെയ്തു
text_fieldsഐ.സി.എഫ് 45ാം വാർഷികം ലോഗോ പ്രകാശനം ചെയ്യുന്നു
മനാമ: ഐ.സി.എഫ് ബഹ്റൈൻ 45ാം വാർഷിക ലോഗോ പ്രകാശനം സമസ്ത കേരള ജംഇയതുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ നിർവഹിച്ചു. ആറു മാസക്കാലം നീണ്ടുനിൽക്കുന്ന വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് ഏഴിന് സൽമാബാദ് ഗൾഫ് എയർ ക്ലബിൽ നടക്കുന്ന ഇന്റർനാഷനൽ മീലാദ് കോൺഫറൻസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കും.
‘തിരുനബി (സ): ജീവിതം ദർശനം’ എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായുള്ള ഇന്റർനാഷനൽ മീലാദ് കോൺഫറൻസിൽ വിവിധ ദേശീയ അന്തർദേശീയ നേതാക്കൾ സംബന്ധിക്കും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ ‘വിശ്വാസപൂർവം’ ബഹ്റൈൻ പതിപ്പ് സമ്മേളനത്തിൽ പ്രകാശിതമാകും.
ഇസാ ടൗൺ മസ്ജിദിൽ നടന്ന ചടങ്ങിൽ കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, ഉസ്മാൻ സഖാഫി, ഷാനവാസ് മദനി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ സംബന്ധിച്ചു.

