ഐ.സി.എഫ് മീലാദ് കാമ്പയിൻ 30ന് തുടങ്ങും
text_fieldsറഹീംസഖാഫി നൗഷാദ് അഷ്റഫ്
മനാമ: തിരുനബി(സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഒരുമാസം നീണ്ടു നിൽക്കുന്ന ഐ.സി.എഫ് മീലാദ് കാമ്പയിന് സൽമാബാദ് സെൻട്രൽ അന്തിമരൂപം നൽകി.
ഈ മാസം 30ന് ആരംഭിക്കുന്ന കാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ് ലിസ്, സ്നേഹ സംഗമം, മദ്ഹു റസൂൽ സമ്മേളനം, മദ്റസ വിദ്യാർഥികളുടെ കലാ മത്സരങ്ങൾ എന്നിവ നടക്കും. സെപ്റ്റംബർ 15ന് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ പ്രമുഖ പണ്ഡിതരും പ്രഭാഷകരും സംബന്ധിക്കും.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് 33 അംഗ സ്വാഗത സംഘം കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി അബ്ദു റഹീം സഖാഫി വരവൂർ (ചെയർമാൻ), ഹാഷിം മുസ് ലിയാർ, ഉമർ ഹാജി ചേലക്കര, അമീറലി ആലുവ (വൈസ് ചെയർമാൻ), വൈ.കെ. നൗഷാദ് (ജനറൽ കൺവീനർ), ഷാജഹാൻ കൂരിക്കുഴി, റഹീം താനൂർ, യൂനുസ് മുടിക്കൽ (ജോ. കൺവീനർ), അഷ്റഫ് കോട്ടക്കൽ (ഫിനാൻസ് ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി ഷഫീഖ് വെള്ളൂർ, ഹർഷദ് ഹാജി (ഫുഡ്), ഹംസ ഖാലിദ് സഖാഫി, ഷിഹാബ് രണ്ടത്താണി (പ്രചാരണം) അഷ്ഫാഖ് മണിയൂർ, റഊഫ് കോട്ടക്കൽ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ) റഹീം സഖാഫി, ഫൈസൽ ചെറുവണ്ണൂർ (പ്രോഗ്രാം) എന്നിവരെയും തെരഞ്ഞെടുത്തു.
സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗത സംഘ രൂപവത്കരണ കൺവെൻഷൻ അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ്, ആർ.എസ്.സി നേതാക്കൾ സംബന്ധിച്ചു.

