ഐ.സി.ആർ.എഫ് ബോധവത്കരണ പ്രവർത്തനം നടത്തി
text_fieldsഐ.സി.ആർ.എഫ് ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിെൻറ (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ അദ്ലിയയിലെ ബസ്മ ക്യാമ്പിൽ കോവിഡ് ബോധവത്കരണം നടത്തി. പ്രതിരോധ മാസ്ക്, ആൻറി ബാക്ടീരിയൽ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് എന്നിവ വിതരണം ചെയ്തു. കോവിഡ് പ്രധിരോധ നിർദേശങ്ങളും സഹായം ആവശ്യമായി വന്നാൽ വിളിക്കേണ്ട ഫോൺ നമ്പറുകളും ലഘുലേഖകളും നൽകി. ഇതുവരെ ഐ.സി.ആർ.എഫിെൻറ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് 20,000ത്തോളം മാസ്ക്കുകളും സോപ്പും വിതരണം ചെയ്തു. ഐ.സി.ആർ.എഫ് ചെയര്മാന് അരുള്‍ദാസ്, മാസ്ക് വിതരണ കൺവീനർ സുരേഷ് ബാബു, വളൻറിയർമാരായ കെ.ടി. സലീം, പവിത്രൻ നീലേശ്വരം എന്നിവർ നേതൃത്വം നൽകി.

