വേനൽക്കാല ബോധവത്കരണ പരിപാടിയുമായി ഐ.സി.ആർ.എഫ്
text_fieldsഐ.സി.ആർ.എഫ് തുബ്ലിയിലെ വർക്ക്സൈറ്റിൽ വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ് ) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം രണ്ടാമത്തെ വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി.
ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. 300ഓളം തൊഴിലാളികൾക്കായി തുബ്ലിയിലെ വർക്ക്സൈറ്റിൽ തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം കുപ്പിവെള്ളവും പഴങ്ങളും സമൂസയും വിതരണം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറിമാരായ രവിശങ്കർ ശുക്ല, രവികുമാർ ജെയിൻ, ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ട്രഷറർ മണി ലക്ഷ്മണമൂർത്തി, തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 കോഓഡിനേറ്റർ മുരളി നോമുല, അംഗങ്ങളായ രാജീവൻ, ശിവകുമാർ, ക്ലിഫോർഡ് കൊറിയ, നാസർ മഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. തേർസ്റ്റ് ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി ആഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ നടത്തും.

