ഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ പരിപാടി
text_fieldsമനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം എട്ടാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി. ഇരുനൂറ്റി അമ്പതോളം തൊഴിലാളികൾക്കായി സിത്രയിലെ വർക്ക്സൈറ്റിൽ കുപ്പിവെള്ളവും, മോരും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു. ഹുസ്സൈൻ അൽ ഹുസ്സൈൻ -സീനിയർ ഒക്കുപേഷനൽ സേഫ്റ്റി എൻജിനീയർ (തൊഴിൽ വകുപ്പ് മന്ത്രാലയം), ഇന്ത്യൻ എംബസി അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, ഇന്ത്യൻ എംബസി അസിസ്റ്റന്റ് കോൺസുലാർ ഓഫിസർ സുമൻ ഭട്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഹുസ്സൈൻ അൽ ഹുസൈനിയും ഐ. സി. ആർ. എഫ്. ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രനും വേനൽക്കാല സുരക്ഷയെ പറ്റി സംസാരിച്ചു.

