ഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്സ് തുടരുന്നു
text_fieldsഐ.സി.ആർ.എഫ് തേർസ്റ്റ് ക്വെഞ്ചേഴ്സിൽ നിന്ന്
മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ്) സംഘടിപ്പിക്കുന്ന ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടി തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 തുടരുന്നു. കൊടുംവേനലിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി ചേർന്ന് സിത്രയിലെ ഒരു സ്ഥലത്ത് ഐ.സി.ആർ.എഫ് ഭക്ഷണവിഭവങ്ങൾ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ, ഐ.ഒ.എം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 140 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.
ഐ.സി.ആർ.എഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജോയന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്സ് കോഓഡിനേറ്റർമാരായ സിറാജ്, ശിവകുമാർ, ചെമ്പൻ ജലാൽ, രാകേഷ് ശർമ, മുരളീകൃഷ്ണൻ എന്നിവരും വളന്റിയർമാരും വിദ്യാർഥികളും വിതരണത്തിൽ പങ്കുചേർന്നു. ചെയർമാൻ വിനിത് മാറുവിന്റെ നേതൃത്വത്തിലുള്ള ബി.സി.ഐ.സി.എ.ഐ ടീം പരിപാടിയെ പിന്തുണച്ച് വിതരണത്തിൽ പങ്കുചേർന്നു. മുൻ വർഷങ്ങളിലെപോലെ, ബൊഹ്റ സമൂഹവും ഉദാരമതികളായ സന്നദ്ധപ്രവർത്തകരും ഈ പദ്ധതിക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ട്.

