ബി.കെ.എസ്.എഫ് ഇഫ്താർ വിരുന്ന് സാമൂഹിക പ്രവർത്തകരുടെ ഒത്തുചേരലായി
text_fieldsബഹ്റൈൻ കേരള സോഷ്യൽ ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് സാമൂഹിക പ്രവർത്തകരുടെ ഒത്തുചേരലിന് വേദിയായി. ദർവീഷ് അലിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച സംഗമത്തിൽ പ്രിൻസ് നടരാജൻ, സോമൻ ബേബി, ഡോ. പി.വി. ചെറിയാൻ, ഹബീബ് റഹ്മാൻ, അമ്പിളിക്കുട്ടൻ, എബ്രഹാം ജോൺ, അലക്സ് ബേബി, ചെമ്പൻ ജലാൽ, അസൈനാർ കളത്തിങ്കൽ, പ്രദീപ് പത്തേരി, ഷെമിലി പി. ജോൺ, അബ്ദുൽ കരീം, ജനാർദനൻ, ഫസലുൽ ഹഖ്, അനിൽ തുടങ്ങിയവർ റമദാൻ ആശംസകൾ നേർന്നു.
ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, റാഷിദ് കണ്ണങ്കോട്ട്, മുസ്തഫ കുന്നുമ്മൽ, കാസിം പാടത്തകായിൽ, കെ.വി. അജീഷ്, സലീം നമ്പ്ര, മനോജ് വടകര, സൈനൽ കൊയിലാണ്ടി, ഗംഗൻ തൃക്കരിപ്പൂർ, മണിക്കുട്ടൻ, നുബിൻ അൻസാരി, മൻസൂർ, നജീബ് കണ്ണൂർ, നൗഷാദ് പൂനൂർ, ഷിബു ചെറുതുരുത്തി, ജാബിർ തിക്കോടി, ഷക്കീബ് കെ സിറ്റി തുടങ്ങിയവർ നേതൃത്വം നൽകി. ഹാരിസ് പഴയങ്ങാടി സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു.

