ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബഹ്റൈൻ
text_fieldsമനാമ: ഗാസയിലെ അൽ-അഹ്ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയതിനെ ബഹ്റൈൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും ഫലസ്തീൻ ജനതയോടും ആത്മാർത്ഥമായ അനുശോചനവും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഗാസയിൽ അടിയന്തര വെടിനിർത്തലിന് ബഹ്റൈൻ രാജ്യാന്തര സമൂഹത്തോട് അഭ്യർത്ഥിക്കുന്നു ആശുപത്രികൾ, വീടുകൾ, സിവിലിയൻ സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ സിവിലിയൻമാർക്ക് സംരക്ഷണം നൽകാനും ഗാസയിലേക്ക് മെഡിക്കൽ, ദുരിതാശ്വാസ സഹായം, ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ അനുവദിക്കുന്നതിന് അടിയന്തര സഹായ ഇടനാഴികൾ തുറക്കാനും ഇത് ആവശ്യപ്പെടുന്നു.

