Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗരോർജ പാർക്ക് ഉദ്ഘാടനം

text_fields
bookmark_border
സൗരോർജ പാർക്ക് ഉദ്ഘാടനം
cancel
camera_alt

ഈ​സ്​​റ്റ്​ അ​ക​റി​ൽ പൂ​ർ​ണ​മാ​യും സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ക്ക് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മനാമ: ഈസ്റ്റ് അകറിൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പാർക്ക് ഉദ്ഘാടനം ചെയ്തു.

മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പങ്കാളിത്തത്തോടെയാണ് പാർക്കും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. പ്രദേശവാസികൾക്ക് ഉല്ലസിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയത്.

3000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർക്കിലാവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജത്തിൽനിന്നാണ് ഉൽപാദിപ്പിക്കുന്നത്. ഇത്തരമൊരു പദ്ധതി സാധ്യമാക്കുന്നതിന് പിന്തുണ നൽകിയ മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകിന് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഫുട്ബാൾ കളിക്കളം അടക്കമുള്ളവ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ബാപ്കോയാണ് ഇവിടേക്കാവശ്യമായ സൗരോർജ സംവിധാനം ഒരുക്കിയിട്ടുള്ളത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Inauguration of Solar Park
Next Story