അനന്തരാവകാശ നിയമം: ഐ.എൽ.എ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ലേഡീസ് അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ അഡ്വ. വി.കെ. തോമസിനൊപ്പം
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) അനന്തരാവകാശ നിയമം സംബന്ധിച്ച് പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രവാസികൾക്ക് ബഹ്റൈനിൽ ബാധകമായ അനന്തരാവകാശ നിയമത്തെ അടിസ്ഥാനമാക്കി പ്രമുഖ ലീഗൽ കൺസൽട്ടന്റായ അഡ്വ. വി.കെ. തോമസ് സംസാരിച്ചു.
ഐ.എൽ.എ പ്രസിഡന്റ് കിരൺ മാംഗ്ലെ അധ്യക്ഷത വഹിച്ചു. വിൽപത്രങ്ങൾ, നിയമപരമായ അവകാശികൾ, ബാങ്ക് അക്കൗണ്ട് പ്രവർത്തനം, സ്വത്ത് കൈമാറ്റം, കോടതി നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്ന സംവേദനാത്മക സെഷനായിരുന്നു ഇത്. ഐ.എൽ.എ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് അഡ്വ. വി.കെ. തോമസ് മറുപടി നൽകി.

