ഐ.ഒ.സി ബഹ്റൈൻ റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ ഓവർസീസ് കമ്യൂണിറ്റി (ഐ.ഒ.സി) ബഹ്റൈൻ റിപ്പബ്ലിക്ദിനാഘോഷം സംഘടിപ്പിച്ചു. ഉമ്മുൽ ഹസമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ബോധവത്കരണ സെമിനാറും നടത്തി.
നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ദേശീയ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്ത് മുഖ്യാതിഥിയായിരുന്നു. ഐ.ഒ.സി പ്രസിഡന്റ് മുഹമ്മദ് മൻസൂർ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമായി മുഖാമുഖ ചർച്ചയും നടത്തി. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി കിംസ് ഹെൽത്തിലെ ഡോ. ഹാഫിസ് അൻസാരി വെരിക്കോസ് വെയിനിന്റെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചു.
കിംസ് ഹെൽത്ത് സി.ഇ.ഒ താരിഖ്, ഐ.വൈ.സി.സി നേതാവ് അനസ് റഹീം, ഖുർഷിദ്, വിശാൽ അബ്രഹാം ജോൺ, ശങ്കർ ശയാൽ, രൂപേഷ് ഗുപ്ത എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, മുഹമ്മദ് തൗഫീഖ്, മുഹമ്മദ് ഖയാസ് എന്നിവർ ചടങ്ങ് നിയന്ത്രിച്ചു.

