ഐ.വൈ.സി.സി ഹിദ്ദ് -അറാദ് ഏരിയ കൺവെൻഷൻ നാളെ
text_fieldsമനാമ: ഐ.വൈ.സി.സി ബഹ്റൈൻ 2024 - 2025 ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ കൺവെൻഷൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
‘മിൽക്കെ ചലോ’എന്ന പേരിൽ, ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 10 വൈകീട്ട് 7.30നാണ് പരിപാടി. പുതിയ അംഗങ്ങൾക്കുള്ള മെംബർഷിപ് വിതരണവും പരിപാടിയിൽ നടക്കും.
കൺവെൻഷനിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ അടക്കമുള്ളവർ പങ്കെടുക്കും. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്റൈനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ താൽപര്യമുള്ള ഹിദ്ദ് -അറാദ് ഏരിയകളിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ് -റോബിൻ കോശി, സെക്രട്ടറി - നിധിൻ ചെറിയാൻ, ട്രഷറർ ശനീഷ് സദാനന്ദൻ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 33389356, 36161333, 36282395

