ഐ.വൈ.സി.സി ഇഫ്താർ സംഗമം
text_fieldsഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം
മനാമ: ഐ.വൈ.സി.സി ട്യൂബ്ലി-സൽമാബാദ് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സാദത്ത് കരിപ്പാക്കുളം അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ബഹ്റൈൻ, സൽമാബാദ് സെൻട്രൽ കമ്മിറ്റി അംഗം റഹീം സഖാഫി വരവൂർ ഉദ്ബോധനം നടത്തി.
ദേശീയ സെക്രട്ടറി അലൻ ഐസക്, ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ, ഫൈസൽ ഖാൻ, പ്രോഗ്രാം കോഓഡിനേറ്റർ അഷ്റഫ് തൃശൂർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സലീം ചടയമംഗലം സ്വാഗതവും ട്രഷറർ ആശിഖ് ഓയൂർ നന്ദിയും പറഞ്ഞു.
രഞ്ജിത്ത് മാഹി, നവീൻ ചന്ദ്രൻ, ഷാഫി വയനാട്, രാജൻ ബാബു, ജമീൽ കണ്ണൂർ, അബു തളിപ്പറമ്പ്, ഫൈസൽ അക്ബർ, ജിതിൻ, സെബി, ഷഹബാസ്, ഫൈസൽ പട്ടാമ്പി, സതീഷ് എന്നിവർ നേതൃത്വം നൽകി.

