ജെറി പി. ജോർജിന് യാത്രയപ്പ്
text_fieldsമനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്റൈൻ സ്ഥാപകാംഗവും നിലവിലെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ജെറി പി. ജോർജിന് ദേശീയ കമ്മറ്റി യാത്രയപ്പ് നൽകി. മനാമ കെ. സിറ്റി ബിസിനസ് സെന്റർ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അധ്യക്ഷത വഹിച്ചു. ദേശീയ ചാരിറ്റി വിങ് കൺവീനർ ഷഫീക് കൊല്ലം, ഐ.ടി ആന്റ് മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, മുൻ ദേശീയ പ്രസിഡന്റുമാരായ അനസ് റഹിം, ബ്ലെസൺ മാത്യു, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ, മനാമ ഏരിയാ പ്രസിഡന്റ് ജയഫർ അലി, ഗുദൈബിയ ഏരിയാ പ്രസിഡന്റ് പ്രമിജ്, റിഫ ഏരിയാ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജോമോൻ, നസീർ, സ്റ്റെഫി സാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ് സ്വാഗതവും ട്രഷറർ വിനോദ് ആറ്റിങ്ങൽ നന്ദിയും പറഞ്ഞു.

