ജെറ്റൂർ ഡാഷിങ് എസ്.യു.വി പുറത്തിറക്കി
text_fieldsമോട്ടോർസിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജെറ്റൂർ ഡാഷിങ്ങിന്റെ ലോഞ്ചിങ്
മനാമ: ജെറ്റൂർ ബ്രാൻഡിന്റെ എ-ക്ലാസ് എസ്.യു.വി ജെറ്റൂർ ഡാഷിങ്ങിന്റെ ലോഞ്ചിങ് നടന്നു. മോട്ടോർസിറ്റിയാണ് ബഹ്റൈനിലെ ഏക വിതരണക്കാർ. ബഹ്റൈൻ എക്സിബിഷൻ വേൾഡിൽ നടന്ന ഗബ്ഗയിലാണ് പ്രഖ്യാപിച്ചത്. പുതിയ ജെറ്റൂർ ഡാഷിങ് എസ്.യു.വി നിരവധി ആധുനിക ഫീച്ചറുകളടങ്ങുന്നതാണ്. സ്റ്റൈൽ എസ്.യു.വിയും പയനിയറിങ് സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന പുതിയ തലമുറ ഡിസൈനാണ്.
ഹൈടെക്കിന്റെ പുതിയ യുഗത്തെ പ്രതിനിധാനം ചെയ്യുന്ന എസ്.യു.വി ഉപയോക്തൃ-സൗഹൃദമായാണ് രൂപകൽപന ചെയ്തതെന്ന് മോട്ടോർസിറ്റി ഡയറക്ടർ വലീദ് കാനൂ പറഞ്ഞു. ചൈനയിലെ പ്രമുഖ ബ്രാൻഡായ ജെറ്റൂർ ഓട്ടോയുടെ കീഴിലുള്ള പുതിയ മോഡലുകളിലൊന്നാണ് ഡാഷിങ്. 30ലധികം രാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്തിട്ടുണ്ട്. 6,60,000ത്തിലധികം ഉപഭോക്താക്കളുണ്ട്.

