കെ.സി.ഇ.സി ഹെവൻലി ഹ്യൂസ് മെഗാ ഷോ
text_fieldsകെ.സി.ഇ.സി ഹെവൻലി ഹ്യൂസ് മെഗാ ഷോയുടെ ഉദ്ഘാടന ചടങ്ങ്
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരള ക്രിസ്ത്യൻ ഏക്യൂമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) ആഭിമുഖ്യത്തിൽ എല്ലാ അസോസിയേഷനുകളിലെയും സഭകളിലെയും കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി ഹെവൻലി ഹ്യൂസ് മെഗാ ഷോ സംഘടിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഫാ. ദിലീപ് ഡേവിഡ്സൺ മാർക്ക് അധ്യക്ഷത വഹിച്ചു. മത, സാമൂഹിക, സാംസ്കാരിക, മേഖലകളിലെ പ്രമുഖർ സംസാരിച്ചു. ക്രിസ്തീയ ഗാനമേള, കൾച്ചറൽ നൈറ്റ്, മൈം, മാർഗംകളി, ഡാൻസ്, പറുദീസയുടെ വഴി എന്ന ഡ്രാമാസ്കോപ്പ് നാടകം എന്നിവ അരങ്ങേറി.
പങ്കെടുത്തവർക്കും അതിഥികളായവർക്കും നന്ദി പ്രകാശിപ്പിക്കുന്നതായി ജനറൽ കൺവീനർ ഫാ. ഷാബു ലോറൻസ്, ട്രഷറർ റിജോ ജോണി എന്നിവർ അറിയിച്ചു. സെക്രട്ടറി ഷിനു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.

