കെ.ഡി.സി.ബി പത്താം വാർഷികാഘോഷത്തിന് ആശംസ
text_fieldsമനാമ: കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് (കെ.ഡി.സി.ബി) പത്താം വാർഷികാഘോഷവും സംസ്ഥാന സമ്മേളനവും ആഗസ്റ്റ് 10ന് കാസർകോട് കാഞ്ഞങ്ങാട് വ്യാപാരിഭവൻ ഓഡിറ്റോറിയത്തിൽ നടത്തും.
വളയം പിടിക്കുന്നവരെ വഴിയിൽ തനിച്ചാക്കില്ല എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് 14 ജില്ലയിലും ഏഴ് പുറംരാജ്യത്തും പ്രവർത്തിച്ചുവരുന്ന കേരള ഡ്രൈവേഴ്സ് ചങ്ക് ബ്രോസ് പത്താം വാർഷികത്തോടനുബന്ധിച്ച് മഹാ രക്തദാന ക്യാമ്പും വീൽചെയർ വിതരണവും നടത്തും. പരിപാടിക്ക് ബഹ്റൈൻ കെ.ഡി.സി.ബിയുടെ മുഴുവൻ അംഗങ്ങളുടെയും ആശംസകൾ അറിയിക്കുന്നതായി ഭാരവാഹികളായ ദീപക് തണൽ, ഇക്ബാൽ കോന്നി, ഉമേഷ് കൊട്ടോടി, മുഹമ്മദ് ഷരീഫ് ബാലുശ്ശേരി എന്നിവർ അറിയിച്ചു.

