തിളക്കമാര്‍ന്ന ബജറ്റ്
text_fieldsഫൈസൽ എഫ്.എം
മനാമ: രണ്ടാം ഇടതുപക്ഷ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച പുതിയ ബജറ്റ് ജനമനസ്സിനൊപ്പംനിന്നുകൊണ്ടുള്ളതാണെന്ന് ഒ.എന്‍.സി.പി പ്രസിഡൻറ് ഫൈസൽ എഫ്.എം പറഞ്ഞു. ഒരു തരത്തിലുമുള്ള നികുതി വർധന പ്രഖ്യാപനവുമില്ലാത്ത ഈ ചരിത്ര ബജറ്റ് മഹാമാരിയില്‍ പെട്ടുഴലുന്ന സര്‍വ മേഖലയിലുമുള്ളവര്‍ക്കും സാന്ത്വനമേകും.
പലിശ കുറഞ്ഞ അഞ്ചുലക്ഷം വരെയുള്ള കാര്‍ഷിക വായ്പകളും ടൂറിസം മേഖലയില്‍ കേരളത്തിനുണ്ടാകാന്‍ പോകുന്ന കുതിച്ചുചാട്ടവും സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പുതിയ വഴിവെട്ടലുകളാണ്. എല്ലാ വീട്ടിലും ലാപ്ടോപ് എത്തിക്കാന്‍ ശ്രമിക്കുമെന്ന് ബജറ്റില്‍ പറഞ്ഞത് അഭിനന്ദനാര്‍ഹമാണ്.
സ്വന്തം നിലക്ക് വാക്സിന് ഉൽപാദനത്തിന് ശ്രമിക്കുമെന്ന് ധീരമായി പറഞ്ഞതും 150 മെട്രിക്ക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാൻറ് സ്ഥാപിക്കുമെന്ന് പറഞ്ഞതും ഉപജീവനം പ്രതിസന്ധിയിലാകുന്നവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നതും കരുതലിെൻറയും അതിജീവനത്തിെൻറയും കരുത്തുറ്റ സന്ദേശങ്ങളാണ്.

