കേരള സ്റ്റുഡന്റസ് കോൺഫറൻസ് പോസ്റ്റർ പ്രകാശനംചെയ്തു
text_fieldsകേരള സ്റ്റുഡന്റസ് കോൺഫറൻസ് പോസ്റ്റർ പ്രകാശനം
മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസെഷൻ വിദ്യാർഥിവിഭാഗം ഈ വരുന്ന മേയ് 11 ഞായറാഴ്ച പെരിന്തൽമണ്ണയിൽ നടത്തുന്ന ‘ധർമസമരത്തിന്റെ വിദ്യാർഥി കാലം’ എന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം നടന്നു. ഗുദൈബിയ അൽ മന്നാഇ ഹാളിൽ നടന്ന പരിപാടിയിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദിയിൽ നിന്നും മലയാളവിഭാഗം എക്സി. മെംബർ യാഖൂബ് ഈസ പോസ്റ്റർ സ്വീകരിച്ചു.
സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, റയ്യാൻ മദ്റസ ചെയർമാൻ വി.പി. അബ്ദുറസാഖ്, യൂനുസ് സലിം (യൂത്ത് ഇന്ത്യ), സി.കെ. അബ്ദുല്ല (എം.ഇ.എസ്), സെന്റർ ദാഇമാരായ സയ്യിദ് മുഹമ്മദ് ഹംറാസ്, വസീം അൽ ഹികമി എന്നിവർ സന്നിഹിതരായിരുന്നു.

