കൊയിലാണ്ടിക്കൂട്ടം സെമിനാർ നടത്തി
text_fieldsകൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ വനിത വിഭാഗം ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷനുമായി ചേർന്ന് നടത്തിയ സെമിനാർ
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ വനിത വിഭാഗം ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷനുമായി ചേർന്ന് സെമിനാർ സംഘടിപ്പിച്ചു.
വനിതകൾക്ക് നിലച്ചുപോയ വിദ്യാഭ്യാസം തുടരാനും സ്വന്തം വരുമാനം കണ്ടെത്താനും പ്രചോദനം ലഭ്യമാക്കുക എന്ന വിഷയത്തിൽ ലോറൽസ് എജുക്കേഷൻ സി.ഇ.ഒ അഡ്വ. ജലീൽ സംസാരിച്ചു. വനിത വിഭാഗം കൺവീനർ ആബിദ ഹനീഫ് സ്വാഗതം പറഞ്ഞു. അബി ഫിറോസ്, ജിജി മുജീബ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.
ലോക വനിതാദിനത്തോടനുബന്ധിച്ച് വീട്ടമ്മമാർക്ക് പ്രയോജനം ലഭിക്കാനാണ് സെമിനാർ സംഘടിപ്പിച്ചതെന്നും ഇതിനായി ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷനുമായി ചേർന്ന് തുടർപ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ എന്നിവർ അറിയിച്ചു. ട്രഷറർ നൗഫൽ നന്തി നന്ദി പറഞ്ഞു.

