കോഴിക്കോട് ജില്ല പ്രവാസി ഫോറം പി. ഹരീന്ദ്രനാഥിനെ ആദരിച്ചു
text_fieldsഎഴുത്തുകാരനും മുതിർന്ന അധ്യാപകനുമായ പി. ഹരീന്ദ്രനാഥിനെ കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ ആദരിക്കുന്നു
മനാമ: എഴുത്തുകാരനും മുതിർന്ന അധ്യാപകനുമായ പി. ഹരീന്ദ്രനാഥിനെ കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ ആദരിച്ചു.ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ചു.
ഹരീന്ദ്രനാഥിനെ ആദരിക്കുന്നത് കേരളത്തിന്റെ സാഹിത്യ പാരമ്പര്യത്തിന്റെ ആത്മാവിനെ ആദരിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിസ് കൈത്താരത്ത് (ബി.എം.സി ചെയർമാൻ) വിശിഷ്ടാതിഥിയായി. യു.കെ ബാലൻ (രക്ഷാധികാരി), സജ്ന ഷനൂബ് (വനിത വിഭാഗം കൺവീനർ), സുജിത്ത് സോമൻ (ട്രഷറർ), ബാബു കുഞ്ഞിരാമൻ, ഇ.വി. രാജീവൻ എന്നിവർ സംസാരിച്ചു. പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
അനികൈത് ബാലൻ ആറാം തരത്തിൽ പഠിക്കുമ്പോൾ രചിച്ച ‘ദി മാജിക് സ്റ്റോൺ’ എന്ന പുസ്തകം അദ്ദേഹത്തിന് ഉപഹാരമായി സമ്മാനിച്ചു. കെ.പി.എഫ് മെംബർമാരുടെ കുട്ടികളിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആത്മജ് കൃഷ്ണ പ്ലസ് ടു -സി.ബി.എസ്.സി, അനികൈത് ബാലൻ എസ്.എസ്.എൽ.സി- സി.ബി.എസ്.സി, സനയ് എസ്. ജയേഷ് എസ്.എസ്.എൽ.സി -സി.ബി.എസ്.സി എന്നിവരെ അനുമോദിച്ചു. ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജി പുതുകുടി നന്ദിയും പറഞ്ഞു.

