കെ.പി.എഫ് ലേഡീസ് വിങ് സൈക്ലത്തോൻ നാളെ
text_fieldsപ്രതീകാത്മക ചിത്രം
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) വനിത വിങ്ങിന്റെ നേതൃത്വത്തിൽ സൈക്ലത്തോൻ സംഘടിപ്പിക്കുന്നു. വർധിച്ചുവരുന്ന സ്തനാർബുദത്തിനെതിരെ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി നടത്തുന്ന സൈക്ലിങ് പ്രോഗ്രാം വെള്ളിയാഴ്ച രാവിലെ 7.30ന് സിത്ര വാക്ക് വേ ഏരിയയിൽ നടക്കുമെന്ന് ലേഡീസ് വിങ് ഭാരവാഹികൾ അറിയിച്ചു.
കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുന്നിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവരും എക്സിക്യൂട്ടീവ് മെംബർമാരും പരിപാടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവങ്ങൾക്ക്: 39046663, 32017026, 39522103.

