ശ്രദ്ധേയമായി കെ.പി.എഫ് മെഡിക്കൽ ക്യാമ്പ്
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ ബ്രാഞ്ചുമായി ചേർന്ന്
സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റേഴ്സിന്റെ മനാമ ബ്രാഞ്ചുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരീഷ് പി.കെ. സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും രേഖപ്പെടുത്തി.
അഡ്വ. അബ്ദുൽ ജലീൽ (സി.ഇ.ഒ ലോറൽസ് സെന്റർ ഫോർ ഗ്ലോബൽ എജുക്കേഷൻ), ഡോ.മുഹമ്മദ് അഹ്സാൻ (ഇ.എൻ.ടി സ്പെഷലിസ്റ്റ് അൽ ഹിലാൽ), ഭരത് ജയകുമാർ (അൽ ഹിലൽ), റഷീദ് മാഹി (തണൽ ബഹ്റൈൻ) എന്നിവരും രക്ഷാധികാരികളായ കെ.ടി. സലീം, സുധീർ തിരുന്നിലത്ത്, ചാരിറ്റി വിങ് കൺവീനർ സവിനേഷ്, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ് എന്നിവർ സംസാരിച്ചു. ജനറൽ കോഓഡിനേറ്റർ ജയേഷ് വി.കെ യോഗ നടപടികൾ നിയന്ത്രിച്ചു.

