ഓണാഘോഷം സംഘടിപ്പിച്ച് കെ.പി.എഫ്
text_fieldsകെ.പി.എഫ് സംഘടിപ്പിച്ച ഓണാഘോഷത്തിൽ നിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) മെംബർമാർക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗുദേബിയ പാപ്പിലോൺ പാർട്ടി ഹാളിൽ നടന്നു. പ്രസിഡന്റ് സുധീർ തിരുന്നിലത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺ പ്രകാശ് സ്വാഗതം പറഞ്ഞു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഒട്ടനവധി കലാപരിപാടികളും സംഘടിപ്പിച്ചു.
പ്രോഗ്രാമിൽ പങ്കെടുത്തവരെ മെമന്റോ നൽകി ആദരിച്ചു. കോഓഡിനേറ്റർ ഹരീഷ് പി.കെ, ജോയന്റ് ട്രഷറർ സുജീഷ് മാടായി എന്നിവരും കെ.പി.എഫ് എക്സിക്യൂട്ടീവ് മെംബർമാരും ലേഡീസ് വിങ് ജോയന്റ് കൺവീനർമാരായ അഞ്ജലി സുജീഷും ഷെറീന ഖാലിദിന്റെയും നേതൃത്വത്തിൽ ലേഡീസ് വിങ്ങും പങ്കെടുത്തു. അനുർദേവ പ്രജീഷ് പ്രോഗ്രാം നിയന്ത്രിച്ചു. ട്രഷറർ സുജിത്ത് സോമൻ നന്ദി പറഞ്ഞു.

