കുടുംബസൗഹൃദവേദി അനുശോചിച്ചു
text_fieldsമോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസിന്റെ അനുശോചന പരിപാടിയിൽനിന്ന്
മനാമ: സാമൂഹികപ്രവർത്തകനും കുടുംബസൗഹൃദവേദിയുടെ പ്രസിഡന്റുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യുവിന്റെ ആകസ്മിക വേർപാടിൽ കുടുംബ സൗഹൃദവേദി അനുശോചിച്ചു. ബി.എം.സി ഹാളിൽ ചേർന്ന അനുശോചനയോഗത്തിൽ രക്ഷാധികാരി അജിത്ത് കണ്ണൂർ, മുൻ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ആക്ടിങ് സെക്രട്ടറി ജയേഷ് താന്നിക്കൽ, മറ്റ് ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഗോപാലൻ വി.സി, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, മനോജ് പീലിക്കോട്, സാമൂഹികപ്രവർത്തകരായ ചെമ്പൻ ജലാൽ, ഇ.വി. രാജീവൻ, ഗണേഷ് കുമാർ, തോമസ് ഫിലിപ്, രത്നാകരൻ, വിനയചന്ദ്രൻ, അബ്ദുൽസലാം എ.പി, പ്രമോദ് എൻ.വി, ഷാജു റാം, വിശ്വനാഥൻ എന്നിവർ അനുശോചനയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

