ലുലു എക്സ്ചേഞ്ച് ശാഖകളിൽ തൊഴിലാളി ദിനാചരണം
text_fieldsലുലു എക്സ്ചേഞ്ചിൽ നടന്ന മേയ്ദിനാഘോഷം
മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി ലുലു എക്സ്ചേഞ്ച് ശാഖകളിൽ വിവിധ പരിപാടികൾ നടന്നു. അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച്, ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്ക് സൗജന്യ മെഡിക്കൽ ചെക്കപ്പുകൾ നൽകി. റാംലി മാളിൽ തൊഴിലാളികളെ ആദരിക്കാനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. എല്ലാ ലുലു എക്സ്ചേഞ്ച് ശാഖകളിലെയും ഉപഭോക്താക്കൾ ആഘോഷങ്ങളിൽ പങ്കുചേരുകയും സമ്മാനങ്ങൾ സ്വീകരിക്കുകയും ചെയ്തു.ലേബർ ക്യാമ്പുകളിൽ സമ്മാന വിതരണം സംഘടിപ്പിച്ചു.
ടുബ്ലി ബ്രാഞ്ചിൽ എൽ.എം.ആർ.എ വിസ രജിസ്ട്രേഷൻ സേവനങ്ങളിൽ എൻറോൾ ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനങ്ങൾ നൽകി.
സമൂഹത്തിന് അഭിമാനാർഹമായ സംഭാവനകൾ നൽകുന്ന തൊഴിലാളികളെ അഭിനന്ദിച്ച ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

