എൽ.ഡി.എഫ് ബഹ്റൈൻ ആലപ്പുഴ ജില്ല കൺെവൻഷൻ
text_fieldsഎൽ.ഡി.എഫ് ബഹ്റൈൻ ആലപ്പുഴ ജില്ല കൺെവൻഷനിൽനിന്ന്
മനാമ: ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം തുടരണം ഈ ഭരണം' ഗ്രൂപ് നേതൃത്വത്തിൽ ബഹ്റൈൻ പ്രവാസി ഇടതുപക്ഷ പ്രവർത്തകരുടെ ആലപ്പുഴ ജില്ലതല കൺെവൻഷൻ നടന്നു.ഓൺലൈനായി നടന്ന കൺവൻഷൻ സി.പി.എം ആലപ്പുഴ ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ ഉൾപ്പെെടയുള്ള ജനവിഭാഗങ്ങൾക്ക് ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടർന്നും അധികാരത്തിൽ വരുക എന്നത് എല്ലാവരുടെയും ആഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഡി. സലിം അധ്യക്ഷത വഹിച്ചു. അനിൽ ചെങ്ങന്നൂർ സ്വാഗതവും രാജേഷ് ചേരാവള്ളി നന്ദിയും പറഞ്ഞു.
ബഹ്റൈൻ പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ സെക്രട്ടറി ലിവിൻ കുമാർ, പ്രസിഡൻറ് കെ.എം. സതീഷ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ സ്ഥാനാർഥി സജി ചെറിയാൻ ഓൺലൈൻ വഴി അഭിവാദ്യം ചെയ്തു.

