എല്ലാ ഗവർണറേറ്റുകളിലും എൽ.എം.ആർ.എ പരിശോധന
text_fieldsലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തുന്നു
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) എല്ലാ ഗവർണറേറ്റുകളിലും അഞ്ച് സംയുക്ത പരിശോധനകൾ നടത്തി. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങളുമായി ബന്ധപ്പെട്ട 85 ലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ നിയമനടപടിക്ക് വിടുകയും ചെയ്തു.
കേസുകൾ നിയമനടപടികൾക്ക് ശിപാർശ ചെയ്തു. ദേശീയത, പാസ്പോർട്ട്, റസിഡൻസ് അഫയേഴ്സ് (NPRA), റസിഡന്റ്സ് അഫയേഴ്സ്, സെന്റൻസ് എൻഫോഴ്സ് ഡിപ്പാർട്മെന്റ്, സിവിൽ ഡിഫൻസ്, വ്യവസായ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാണ് പരിശോധന കാമ്പയിൻ നടത്തിയത്. നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിൽ തുടർദിവസങ്ങളിലും പരിശോധനയുണ്ടാകും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി വെബ്സൈറ്റായ www.lmra.gov.bh ഇ-ഫോം വഴിയോ അതോറിറ്റിയുടെ കോൾ സെന്ററിൽ വിളിച്ചോ, അറിയിക്കണം. ഫോൺ: 17506055.

