മാറ്റ് ബഹ്റൈൻ ഈദ് സംഗമം ശ്രദ്ധേയമായി
text_fieldsമാറ്റ് ബഹ്റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശൂർ) ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമം
മനാമ: മാറ്റ് ബഹ്റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശൂർ) ബലിപെരുന്നാൾ രണ്ടാം ദിനം സഗയ്യ ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ സംഘടിപ്പിച്ച ഈദ് സംഗമം കലാപരിപാടികൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ജനറൽ സെക്രട്ടറി റഫീഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗഫൂർ കയ്പമംഗലം അധ്യക്ഷതവഹിച്ചു.
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഉന്നത വിജയം നേടിയ വിദ്യാർഥികളെ സീനിയർ അംഗം സിയാദ് കൊടുങ്ങല്ലൂർ, ഹിളർ വലിയകത്ത്, ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ഹക്കീം പാലക്കാട്, ജവാദ് പാഷ, സാനി പോൾ, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അശ്റഫ് കാട്ടിൽ പീടിക, അബ്ദുൽ ഖാദർ ചേലക്കര, സെയ്ദ് ഹനീഫ്, റഫീഖ് നാദാപുരം, ജിജി മുജീബ്, ബഹ്റൈനിലെ പ്രശസ്ത നർത്തകിയും നൃത്ത അഡ്യാപികയുമായ ഷീന ചന്ദ്രദാസ് എന്നിവർ മെമെന്റോ നൽകി ആദരിച്ചു.എക്സിക്യൂട്ടിവ് അംഗങ്ങളായ ഷെഹീൻ കേച്ചേരി, യുസഫ് ചാവക്കാട്, മെംബർഷിപ് സെക്രട്ടറി ഷാജഹാൻ മാള, ഹുസൈൻ വലിയകത്ത്, റാഫി മന്തുരുത്തി, വളണ്ടിയർ ലീഡർ മനാഫ് അഴീക്കോട്, പ്രോഗ്രാം കോഓഡിനേറ്റർ സാദിഖ് തളിക്കുളം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും പ്രോഗ്രാം കൺവീനർ സലിം ഇബ്രാഹിം നന്ദിയും പറഞ്ഞു.

