മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു
text_fieldsപുതുതായി രൂപവത്കരിച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
മനാമ: ഒ.ഐ.സി.സി ബഹ്റൈൻ ആലപ്പുഴ ജില്ല കമ്മിറ്റി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി രൂപവത്കരിച്ചു. ആലപ്പുഴ ജില്ല പ്രസിഡന്റ് മോഹൻകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു. യോഗം ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിലീസ്റ്റ് കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റും വർക്കിങ് പ്രസിഡന്റുമായ ബോബി പാറയിൽ, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള പ്രദീപ് മേപ്പയൂർ, സന്തോഷ് ബാബു, തോമസ് ഫിലിപ്പ്, ദീപക് പ്രഭാകർ, സജി ഫിലിപ്പ്, തോമസ് ബേബി എന്നിവർ ആശംസ പ്രസംഗം നടത്തി. ചാരിറ്റി വിങ് കൺവീനർ ജോയി ചുനക്കര നന്ദി രേഖപ്പെടുത്തി. മാവേലിക്കര നിയോജക മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ്- ബോണി മുളപ്പാംപ്പള്ളിൽ, ജനറൽ സെക്രട്ടറി- അരുൺ എസ് ഉണ്ണിത്താൻ, ട്രഷറർ- അനന്തു പ്രസാദ്, വൈസ് പ്രസിഡന്റ്- പ്രസാദ്, സെക്രട്ടറി- ഗോപാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

