സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ
മെഡിക്കൽ ക്യാമ്പിൽ ഡോ. ബി.കെ. സജീവിന് അസോസിയേഷൻ പ്രസിഡന്റ് മെമന്റോ
സമ്മാനിക്കുന്നു
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസും സൗജന്യ രക്തപരിശോധനയും ക്യാമ്പിന്റെ ഭാഗമായി നടത്തി. കിംസ് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ബി.കെ. സജീവിന് അസോസിയേഷൻ പ്രസിഡന്റ് മെമന്റോ സമ്മാനിച്ചു.
ക്യാമ്പിന് വേണ്ട സൗകര്യങ്ങൾ നൽകിയ സീനിയർ മാർക്കറ്റിങ് അസിസ്റ്റന്റ് അനുഷ സൂര്യജിത്ത്, ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടിവ് റെഹ്ന, ഡോ. ഡോണൽ ഡോൺ ബോസ്കോ എന്നിവർക്ക് സെക്രട്ടറി സുഭാഷ് തോമസ് നന്ദി അറിയിച്ചു. എബിൻ തെക്കേമല, ജോബിൻ രാജ്, രഞ്ജു ആർ. നായർ, ഷാജി സാമുവേൽ, അനിൽ കുമാർ, മഹേഷ് കുറുപ്പ്, റോബിൻ ജോർജ്, സിജി തോമസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

