സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപത്തനംതിട്ട പ്രവാസി അസോസിയേഷനും ദാർ അൽ ഷിഫയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷനും ഹൂറ ദാർ അൽ ഷിഫയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 250ൽ പരം ആളുകൾ പങ്കെടുത്തു. കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, എസ്.ജി.പി.ടി തുടങ്ങിയ ടെസ്റ്റുകളും ഡെന്റൽ സ്ക്രീനിങ്ങും സൗജന്യമായി നടത്തി. പങ്കെടുത്ത മുഴുവനാളുകൾക്കും ഡിസ്കൗണ്ട് കാർഡ് നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യമായി രക്തപരിശോധന ഫലവുമായി ഒരുതവണ ഡോക്ടർ കൺസൽട്ടേഷൻ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്യാമ്പ് കോഓഡിനേറ്റർ ജയേഷ് കുറുപ്പ്, അസോസിയേഷൻ പ്രസിഡന്റ് വി. വിഷ്ണു, രജിസ്ട്രേഷൻ കോഓഡിനേറ്റർ സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, രക്ഷാധികാരി സക്കറിയ സാമുവേൽ, രഞ്ജു ആർ. നായർ, രാജീവ് പി. മാത്യു, അനിൽ കുമാർ, റോബിൻ ജോർജ്, ബിനു കോന്നി, ഫിന്നി, അജിത് കൃഷ്ണൻ, അജി ടി. മാത്യു, അരുൺ പ്രസാദ്, ബിജോ, വിനീത്, ലേഡീസ് വിങ് കൺവീനർ ഷീലു വർഗീസ്, സിജി തോമസ്, പ്രിൻസി അജി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

