മെഡിക്കൽ ക്യാമ്പും ബോധവത്കരണവും
text_fieldsമലയാളിമനസ്സിന്റെ ആഭിമുഖ്യത്തിൽ അദില്യ അൽ ഹിലാൽ ആശുപത്രിയിൽ നടന്ന മെഡിക്കൽ ക്യാമ്പ്
മനാമ: മലയാളിമനസ്സ് മെഡിക്കൽ ക്യാമ്പും ബോധവത്കരണവും നടത്തി. അദില്യ അൽ ഹിലാൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലർമാരായ ബിജു, സുധീർ, പ്രദീപ് പുറവൻകര എന്നിവർ നേതൃത്വം നൽകിയ ബോധവത്കരണ ക്യാമ്പും ശിൽപശാലയും നടന്നു. കെ.ടി. സലീം, സുരേഷ് പുത്തൻവിളയിൽ തുടങ്ങിയവർ സംസാരിച്ചു.
അൽ ഹിലാൽ ഹോസ്പിറ്റലിനുവേണ്ടി ഭരതും പി.ജി.എഫിനുവേണ്ടി പ്രദീപ് പുറവിൻകരയും ഫ്രാൻസിസ് കൈതാരത്തിൽനിന്ന് മെമന്റോകൾ ഏറ്റുവാങ്ങി. എം.എ ടീം കോഓഡിനേറ്റർ ആനന്ദ് സ്വാഗതവും പ്രസിഡന്റ് ഫിറോസ് മാഹി നന്ദിയും പറഞ്ഞു. എം.എം ടീം എക്സിക്യൂട്ടിവ് അംഗങ്ങളും കോർഗ്രൂപ് മെംബേഴ്സും ലേഡീസ് വിങ് അംഗങ്ങളും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

