മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsപ്രതിഭ മനാമ മേഖലയും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ
ക്യാമ്പിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ 28ാമത് കേന്ദ്ര സമ്മേളനത്തിെൻറ ഭാഗമായി പ്രതിഭ മനാമ മേഖലയും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും ബഹ്റൈൻ മീഡിയ സിറ്റി മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ശശി ഉദിനൂർ അധ്യക്ഷത വഹിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി അംഗം വീരമണി, ഹെൽപ് ലൈൻ കമ്മിറ്റി കൺവീനർ നൗഷാദ് പൂനൂർ, അൽ ഹിലാൽ മാർക്കറ്റിങ് മാനേജർ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞു. 150ൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ എന്നിവർ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.

