മെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsബഹ്റൈൻ മലയാളി സെയിൽസ് ടീം ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മെഡിക്കൽ ക്യാമ്പ് നടത്തി. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഷിഫ അൽജസീറ മെഡിക്കൽ സെന്ററിലെ ഡോ. ബിജു ‘ആരോഗ്യ പ്രശ്നങ്ങളും അവക്ക് എടുക്കേണ്ട മുൻകരുതലുകളും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ബി.എം.എസ്.ടി പ്രസിഡന്റ് സിജു കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും പറഞ്ഞു. മെഡിക്കൽ ക്യാമ്പ് കൺവീനർ ദിലീപ്, ജോയന്റ് കൺവീനർ ശ്രീലേഷ്, വൈസ് പ്രസിഡന്റ് അഗസ്റ്റിൻ, മെംബർഷിപ് സെക്രട്ടറി സജിത്ത് കുമാർ, ജോ. സെക്രട്ടറി അഷ്റഫ്, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, സത്യൻ, ഗണേഷ്, ഷിഫ അൽജസീറ മെഡിക്കൽ സെൻറർ മാർക്കറ്റിങ് മാനേജർ ലാൽ, എച്ച്.ആർ മാനേജർ ഷഹ്ഫദ് തുടങ്ങിയവർ നേതൃത്വം നൽകി.

