ടി. സിദ്ദീഖ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രതിനിധികൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രതിനിധികൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം അദ്ദേഹത്തിന് പ്രവർത്തന റിപ്പോർട്ട് അടങ്ങിയ മാഗസിൻ കൈമാറി. ജനുവരി ഏഴിന് നടക്കുന്ന യൂത്ത് ഫെസ്റ്റിനെക്കുറിച്ച് പ്രോഗ്രാം ജനറൽ കൺവീനറും മുൻ ദേശീയ പ്രസിഡന്റുമായ ബ്ലെസൻ മാത്യു വിശദീകരിച്ചു. ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ ദേശീയ ജനറൽ സെക്രട്ടറി ഫാസിൽ വട്ടോളി, മുൻ ദേശീയ ട്രഷറർ നിധീഷ്, അനീഷ് എബ്രഹാം, ഫസൽ, ജോൺസൺ, മൂസ കോട്ടക്കൽ, നസീർ പൊന്നാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

