തൊഴിലാളികള്‍ക്കായി മെഗാ ഇഫ്താര്‍ മീറ്റ്
text_fieldsലാൽ കെയേഴ്സ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദില്‍
നടത്തിയ മെഗാ ഇഫ്താര്‍ മീറ്റ്
മനാമ: ബഹ്റൈന്‍ ലാൽ കെയേഴ്സ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ടുമായി സഹകരിച്ച് സല്‍മാബാദില്‍ നടത്തിയ മെഗാ ഇഫ്താര്‍ മീറ്റില്‍ നാനൂറോളം തൊഴിലാളികള്‍ പങ്കെടുത്തു. ലാല്‍ കെയേഴ്സ് പ്രസിഡന്റ് എഫ്. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞു.
ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് എം.കെ. ചെറിയാന്, പ്രവാസി കമീഷനംഗം സുബൈര്‍ കണ്ണൂര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മലബാര്‍ ഗോള്‍ഡ് നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മാനിച്ച് പ്രതിനിധി യാസറിന് ലാല്‍കെയേഴ്സിന്റെ ഉപഹാരം എം.കെ. ചെറിയാൻ സമ്മാനിച്ചു. സല്‍മാബാദില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്ന പ്രകാശന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റി വിങ് കണ്‍വീനര്‍ കാത്തു സചിന്‍ദേവ് ഉപഹാരം കൈമാറി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതവിഭാഗം പ്രസിഡന്റ് സന്ധ്യ രാജേഷ്, സെക്രട്ടറി ഉണ്ണി, എന്റർടെയിന്‍മെന്റ് സെക്രട്ടറി സോണിയ വിനു എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ലാല്‍കെയേഴ്സ് ട്രഷറര്‍ അരുണ്‍ ജി. നെയ്യാര്‍, ചാരിറ്റി വിഭാഗം കണ്‍വീനര്‍ തോമസ് ഫിലിപ്, വൈസ് പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ഗോപേഷ്, വിഷ്ണു വിജയന്, വൈശാഖ് എന്നിവര്‍ നേതൃത്വം നല്കി. പ്രദീപ്, സുബിന്, ജയ്സണ്‍, രതീഷ്, നിധിന്, രഞ്ജിത്, ജിതിന്, വിപിന്‍ എന്നിവര്‍ നിയന്ത്രിച്ചു.

